X

യുഡിഎഫ് ഏകോപന സമിതി ഇന്ന്; ബാർ വിവാദവും സരിതയുടെ കത്തും ചർച്ചയാകും

അഴിമുഖം പ്രതിനിധി

സംഘർഷഭരിതമായ അന്തരീക്ഷത്തിൽ യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് കോവളത്ത് ചേരും. ഒരു ദിവസം മുഴുവൻ നീണ്ട് നിൽക്കുന്നതാണ് യോഗം. സർക്കാരിന്റെ അടുത്ത ഒരു വർഷത്തേക്കുള്ള കർമ്മപരിപാടികളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നതിനാണ് പ്രധാനമായും യോഗം ചേരുന്നത്.

എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഏകോപനസമിതിയെ കലുഷിതമാകുമെന്നാണ് സൂചന. ബാർ കോഴ വിവാദവും, സരിതയുടെ കത്തും, ജോർജിന്റെ കത്തും, മാണിക്കെതിരായ ഇടത് സമരവും ചർച്ചയാകും. ഇതിന് പുറമെ ഭരണമുന്നണിയുടെ പ്രതിച്ഛായ വീണ്ടെടുക്കുന്നതിനെക്കുറിച്ചും ചർച്ച നടക്കും.

അതെസമയം ഏകോപനസമിതിയിൽ പങ്കെടുക്കുന്നതിൽ നിന്ന് മാറ്റിയതിനാൽ പി. സി ജോർജ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ല. 

 

 

This post was last modified on December 27, 2016 2:58 pm