X

ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും ജാമ്യം

അഴിമുഖം പ്രതിനിധ

രാജ്യദ്രോഹക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും ഇടക്കാല ജാമ്യം. ആറു മാസത്തേക്ക് ജാമ്യമനുവദിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. ജാമ്യകാലയളവില്‍ ഡല്‍ഹി വിട്ടു പോകരുതെന്നും ജാമ്യത്തിനായി 25000 രൂപ കെട്ടിവയ്ക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. സംഭവത്തിനു കാരണമായ പരിപാടിയുടെ സംഘാടകര്‍ ഇവര്‍ ആണെന്നു ചൂണ്ടിക്കാട്ടി ജാമ്യം നല്‍കുന്നതിനെ ഡല്‍ഹി പോലീസ് എതിര്‍ത്തിരുന്നു. അഭിഭാഷകന്മാരായ തൃദീപ് പൈസും ജവഹര്‍ റാണയുമാണ് വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഹാജരായത്.

ജെഎന്‍യുവില്‍ നടന്ന പരിപാടിയ്ക്കിടെ ദേശവിരുദ്ധ മുദ്രാവാക്യമുയര്‍ത്തി എന്നാരോപിച്ചാണ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്‌, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ പ്രതികളാക്കി ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കനയ്യ കുമാര്‍ ആയിരുന്നു ആദ്യം അറസ്റ്റിലാവുന്നത്. പിന്നാലെ മറ്റു രണ്ടു പേരും അറസ്റ്റ് വരിച്ചിരുന്നു. അതിനു ശേഷമാണ് കനയ്യയ്ക്ക് ജാമ്യം ലഭിക്കുന്നത്.

This post was last modified on December 27, 2016 3:54 pm