X

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്തെ ഉത്തരവുകളില്‍ ഭൂരിപക്ഷവും ചട്ടവിരുദ്ധം

അഴിമുഖം പ്രതിനിധി

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളില്‍ വ്യാപക ക്രമക്കേടുകളാണ് നടന്നതെന്ന് മന്ത്രിസഭ ഉപസമിതി കണ്ടെത്തി. റവന്യൂ വകുപ്പിന്റെ 127 ഉത്തരവുകള്‍ ഉപസമിതി പരിശോധിച്ചു. അതില്‍ 125 എണ്ണത്തിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പരിശോധിച്ചപ്പോഴാണ് വ്യാപക ക്രമക്കേടുകള്‍ നടന്നത് കണ്ടെത്തിയത്. അവയില്‍ മിക്ക തീരുമാനങ്ങളും വിവാദങ്ങളായിരുന്നു.

മെത്രാന്‍ കായല്‍, ഹോപ് പ്ലാന്റേഷന്‍, കരുണ എസ്റ്റേറ്റ് തുടങ്ങിയ വിവാദ ഉത്തരവുകളെല്ലാം നഗ്നമായ ചട്ടം ലംഘിച്ചു കൊണ്ടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുറത്തിറക്കിയതെന്ന് കണ്ടെത്തി.

ഇവയില്‍ എന്തു തുടര്‍ നടപടി സ്വീകരിക്കണമെന്ന കാര്യം ഉപസമിതിയുടെ അടുത്ത യോഗം തീരുമാനിക്കും.

This post was last modified on December 27, 2016 4:11 pm