X

ഐഎസ് തീവ്രവാദം; യുഎന്‍ രക്ഷാസമിതിയുടെ അടിയന്തിര യോഗം ഇന്ന്

അഴിമുഖം പ്രതിനിധി

ഐഎസ് തീവ്രവാദ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തിര യോഗം ഇന്ന്. ലിബിയയില്‍ കഴിഞ്ഞദിവസം ഐഎസ് തീവ്രവാദികള്‍ ഈജിപ്തില്‍ നിന്നുള്ള 21 ക്രൈസ്തവ വിശ്വാസികളെ കഴുത്തറുത്ത് കൊന്ന സാഹചര്യത്തിലാണ് യോഗം. 

സംഭവത്തെ തുടര്‍ന്ന് ലിബിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഈജിപ്ത് വ്യോമാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈജിപ്തിന്റെ ആക്രമണത്തില്‍ സിവിലിയന്‍മാരും കൊല്ലപ്പെടുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഈജിപ്തിന്റെ സൈനിക അധിനിവേശം അവസാനിപ്പിക്കാന്‍ ലിബിയ ആവശ്യപ്പെട്ടുകഴിഞ്ഞു.

 

This post was last modified on December 27, 2016 2:48 pm

Related Post
Leave a Comment