X

തൊഴിലില്ല, കുഞ്ഞുങ്ങളെ പോറ്റാന്‍ ആഹാരവുമില്ല, കര്‍ഷക യുവതി തീ കൊളുത്തി മരിച്ചു

അഴിമുഖം പ്രതിനിധി

തൊഴിലില്ലാതേയും അഞ്ച് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ ആഹാരം ഇല്ലാതെയും വലഞ്ഞ 40-കാരിയായ അമ്മ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ആഴ്ചയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സന്ദര്‍ശനം നടത്തിയ വരള്‍ച്ച ബാധിത പ്രദേശമായ മറാത്തവാഡയിലാണ്‌ കര്‍ഷകയായ മനീഷ ഗഡ്കല്‍ ആത്മഹത്യ ചെയ്തത്. ശനിയാഴ്ചയാണ് അവര്‍ മക്കളെ പുറത്തേയ്ക്ക് പറഞ്ഞയച്ചിട്ട് വീടിനുള്ളില്‍ വച്ച് ദേഹത്തേയ്ക്ക് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഒസ്മാനാബാദ് ജില്ലയിലെ ആംബി ഗ്രാമത്തിലാണ് സംഭവം. ആകെ രണ്ട് ഉണങ്ങിയ ചപ്പാത്തി മാത്രമാണ് ആ വീട്ടില്‍ ആഹാരമായി അവശേഷഷിച്ചിരുന്നത്. വരള്‍ച്ച കാരണം കൃഷി നശിച്ചുവെന്നും ആഹാരവും ജോലിയും ഇല്ലായെന്നും യുവതിയുടെ ഭര്‍ത്താവ് ലക്ഷ്മണന്‍ പറയുന്നു. ലക്ഷ്മണന്‍ തൊഴില്‍ തേടി പുറത്തു പോയപ്പോഴാണ് ഭാര്യ ആത്മഹത്യ ചെയ്തത്. തൊഴിലുറപ്പ് പദ്ധതി അനുസരിച്ച് തൊഴില്‍ ലഭിച്ചിരുന്നുവെങ്കില്‍ അവരുടെ കൈയില്‍ പണം ഉണ്ടാകുമായിരുന്നുവെന്നും മനീഷയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നുവെന്നും ലക്ഷ്മണിന്റെ സഹോദരന്‍ ബാലാസാഹേബ് പറയുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോലും ഒരു തൊഴിലും ഈ ഗ്രാമത്തില്‍ ലഭിക്കുന്നില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു.

This post was last modified on December 27, 2016 3:21 pm