X

കൂലി വര്‍ദ്ധനവ് കേവലം അഞ്ചു രൂപ, തൊഴിലുറപ്പ് തൊഴിലാളികള്‍ പണം പ്രധാനമന്ത്രിക്ക് തിരിച്ചയക്കുന്നു

അഴിമുഖം പ്രതിനിധി

അഞ്ചു രൂപ മാത്രം കൂലിയിനത്തില്‍ വര്‍ദ്ധനവ് നല്‍കിയതില്‍ പ്രതിഷേധിച്ച് ലത്തേഹറിലെ മണിക ബ്ലോക്കിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ അഞ്ചു രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചു കൊടുത്തു. ഗ്രാം സ്വരാജ് മസ്ദൂറിന്റെ നേതൃത്വത്തിലാണ് അഞ്ചു രൂപയും ഒരു കത്തും പ്രധാനമന്ത്രിക്ക് അയക്കുന്നത്. കത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ധനസ്ഥിതിയെ പരിഹസിക്കുന്നുമുണ്ട്.

ജാര്‍ഖണ്ഡില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ കുറഞ്ഞ കൂലി 162 രൂപയാണ്. അതില്‍ അഞ്ചു രൂപയുടെ വര്‍ദ്ധനവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്.

മറ്റു 17 സംസ്ഥാനങ്ങളിലെ വര്‍ദ്ധവ് അഞ്ചു രൂപയില്‍ കുറവാണ്. ഒഡീഷയിലെ തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കാത്തത് അവര്‍ സമ്പന്നരായതു കൊണ്ടാണെന്ന് കരുതുന്നതായി പ്രധാനമന്ത്രിക്കുള്ള കത്തില്‍ പരിഹസിക്കുന്നുണ്ട്. മെയ് ദിനമായ ഇന്നലെയാണ് തൊഴിലാളികള്‍ പണവും കത്തും പ്രധാനമന്ത്രിക്ക് അയച്ചത്.

This post was last modified on December 27, 2016 4:03 pm