X

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

ദവെയുടെ വിയോഗം വലിയ നഷ്ടമെന്നു പ്രധാനമന്ത്രി

കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു. 60 വയസായിരുന്നു. മരണകാരണം അറിവായിട്ടില്ല. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭ എംപിയായ ദവെ കഴിഞ്ഞവര്‍ഷമാണ് പ്രകാശ് ജാവദേക്കറിന്റെ പിന്‍ഗാമിയായി കേന്ദ്ര മന്ത്രിസഭയില്‍ എത്തിയത്.

മധ്യപ്രദേശിലെ ഭട്‌നാഗറില്‍ ജനിച്ച ദവെ ആര്‍എസ്എസ്സിലൂടെയാണ് രാഷ്ട്രീയപ്രവേശനം ആരംഭിച്ചത്. എം കോ ബിരുദധാരിയായ അദ്ദേഹം 2009 മുതല്‍ രാജ്യസഭ അംഗമാണ്. പാര്‍ലമെന്റിലെ വിവിധ കമ്മിറ്റികളിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016 ല്‍ നടന്ന മന്ത്രിസഭ പുനസംഘടനയിലാണ് ദവെയെ സ്വതന്ത്രചുമതലയുള്ള മന്ത്രിയായി നിയമിക്കുന്നത്.
അനില്‍ മാധവ് ദവെയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. സ്വയം സമര്‍പ്പിതനായ പൊതുപ്രവര്‍ത്തകനായിരുന്നു ദവെ എന്നു മോദി പറഞ്ഞു. ദവെയുടെ വിയോഗം തന്റെ സ്വകാര്യനഷ്ടം കൂടിയാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.