X

അറബിക് സര്‍വ്വകലാശാല ഫയല്‍ ധനവകുപ്പ് തള്ളി; മുസ്ലിം സംഘടനകള്‍ പ്രതിഷേധത്തില്‍

അഴിമുഖം പ്രതിനിധി

അറബിക് സര്‍വ്വകലാശാലാ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്ലിം സംഘടനകള്‍. അറബിക് സര്‍വ്വകലാശാല സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ഫയല്‍ ധനവകുപ്പ് സാമുദായിക കാരണങ്ങള്‍ പറഞ്ഞ് തിരിച്ചയച്ച സാഹചര്യത്തിലാണ് മുസ്‌ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കേരളത്തിന്റെ സാഹചര്യത്തില്‍ ആശങ്കയുണ്ടാക്കുന്നതും അധിക ബാധ്യത വരുത്തി വയ്ക്കുന്നതും ആണ് ഈ ആവശ്യം എന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്.  സര്‍വ്വകലാശാല ആവശ്യം വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്ന ധനവകുപ്പ് നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വിവിധ മുസ്‌ലിം സംഘടനകള്‍ വ്യക്തമാക്കി

സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് മുസ്ലിം സംഘടനകളുടെ തീരുമാനം.  സര്‍വ്വകലാശാലയെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് എസ് വൈ എസ് നേതാവും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സെക്രട്ടറിയുമായ മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി.  ചീഫ് സെക്രട്ടറിക്കെതിരെ ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസും രംഗത്തെത്തുകയുണ്ടായി

 

This post was last modified on December 27, 2016 3:18 pm