X

ജയപ്രദയെ ഉത്തര്‍പ്രദേശ് ഫിലിം പരിഷത്തില്‍ നിന്ന് പുറത്താക്കി

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ കൂടിയ അടിയന്തര മന്ത്രിസഭായോഗത്തിന് ശേഷം പ്രമുഖ നടിയും പാര്‍ലമെന്റ് മുന്‍ എംപിയുമായ ജയപ്രദയെ യുപി ഫിലിം പരിഷത്തില്‍ നിന്ന് പുറത്താക്കി. അമര്‍സിങുമായി അടുത്ത ബന്ധമുണ്ടെന്നുള്ള ആരോപണത്തെ തുടര്‍ന്നാണ് യുപി ഫിലിം വികാസ് പരിഷത്തിന്റെ വൈസ് പ്രസിഡന്റായ ജയപ്രദയെ പുറത്താക്കിയത്.

അമര്‍സിങിന് അനുകൂലമാണെന്ന് ആരോപിച്ച് ഇളയച്ഛന്‍ ശിവപാല്‍ യാദവുള്‍പ്പടെ നാലു മന്ത്രിമാരെയും അഖിലേഷ് യാദവ് പുറത്താക്കിയതിന് പിന്നാലെയാണ് ജയപ്രദയെയും പുറത്താക്കിയത്. യുപി മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ മകനായ അഖിലേഷ് അച്ഛനെ വെല്ലുവിളിച്ചാണ് ഇവരെ പുറത്താക്കിയത്. മുലായം സിങിന്റെ സഹോദരനാണ് പുറത്താക്കിയ ശിവപാല്‍യാദവ്.

ശിവപാല്‍യാദവിനെ തന്റെ മുകളില്‍ അവരോധിക്കാനുള്ള അച്ഛന്റെ നീക്കത്തെ തടയിടാനാണ് അഖിലേഷിന്റെ ശ്രമം. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് കുടുംബപ്പോര് മൂര്‍ച്ഛിച്ചത് സമാജ് വാദി പാര്‍ട്ടിയെ ആകെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

This post was last modified on December 27, 2016 2:21 pm