X

വോട്ടിംഗ് യന്ത്രത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് ബിജെപിയ്ക്ക്: പരാതിയുമായി കോണ്‍ഗ്രസ്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടിംഗ് യന്ത്രം സംബന്ധിച്ച് ഇത്തരം പരാതികള്‍ വന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. രാമനഗര, ചാമരാജ്‌പേട്ട്, ഹെബ്ബല്‍ എന്നിവിടങ്ങളില്‍ നിന്ന് തകരാറ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ബ്രിജേഷ് കലപ്പ പറയുന്നു.

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിലും വോട്ടിംഗ് യന്ത്രങ്ങള്‍ സംബന്ധിച്ച പരാതികളില്‍ കുറവില്ല. ബംഗളൂരുവിലെ ഒരു ബൂത്തില്‍ വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണില്‍ കുത്തിയാലും വോട്ട് ബിജെപിക്ക് പോകുന്നു എന്നാണ് കോണ്‍ഗ്രസിന്‍റെ പരാതി. പരാതിയുമായി കോണ്‍ഗ്രസ് വക്താവും സുപ്രീം കോടതി അഭിഭാഷകനുമായ ബ്രിജേഷ് കലപ്പ, തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടിംഗ് യന്ത്രം സംബന്ധിച്ച് ഇത്തരം പരാതികള്‍ വന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ബാണഹട്ടിയിലെ ഒരു ബൂത്തില്‍ വോട്ടിംഗ് യന്ത്രത്തിലെ തകരാറ് മൂലം വോട്ടെടുപ്പ് രണ്ട് മണിക്കൂര്‍ നീണ്ടു. ബംഗളൂരുവിലെ അഞ്ച് ബൂത്തുകളില്‍ നിന്ന് വോട്ടിംഗ് യന്ത്രത്തിലെ തകരാറ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാമനഗര, ചാമരാജ്‌പേട്ട്, ഹെബ്ബല്‍ എന്നിവിടങ്ങളില്‍ നിന്ന് തകരാറ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ബ്രിജേഷ് കലപ്പ പറയുന്നു.

This post was last modified on May 12, 2018 5:11 pm