മലപ്പുറത്ത് സിനിമ തിയറ്ററില്‍ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. കേസില്‍ എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ പതിനെട്ടാം തിയതി വൈകിട്ടോടെയാണ് തിയറ്ററില്‍ വച്ച് കുട്ടി പീഡനത്തിനിരയായത്. സിസിടിവി ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ തിയറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും ദൃശ്യങ്ങള്‍ കൈമാറുകയുമായിരുന്നു. വിഷയത്തില്‍ ബാലാവകാശ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ബാലപീഡനക്കേസുകളില്‍ നടപടികളുണ്ടാകുന്നില്ലെന്നും ജോസഫൈന്‍ കുറ്റപ്പെടുത്തി. കുറ്റം ചെയ്തു കഴിഞ്ഞും പ്രതികള്‍ നിര്‍ഭയം നടക്കുകയാണ്. ഇതില്‍ കോടതിയ്ക്കും വലിയ ഉത്തരവാദിത്വമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നടന്നുകൊണ്ടിരിക്കുന്നത് ബാലപീഡനമാണെന്നും എന്തും ചെയ്യാം എന്ന നിലയിലേക്ക് ചിലര്‍ തരംതാഴ്‌ന്നെന്നും മനുഷ്യാവകാശ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹനദാസ് പ്രതികരിച്ചു. പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ഇദ്ദേഹവും ആവശ്യപ്പെട്ടിട്ടുണ്ട്.
വാര്‍ത്ത തന്നെ അമ്പരപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. മതൃഭൂമി ന്യൂസാണ് ക്രൂരമായ ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അമ്മയെന്ന് തോന്നിക്കുന്ന സ്ത്രീയ്‌ക്കൊപ്പം ഇരിക്കുന്ന ഏകദേശം പത്ത് വയസ്സ് തോന്നിക്കുന്ന കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. ഈ സ്ത്രീയുടെ സഹായത്തോടെയാണ് പീഡനമെന്നാണ് ദൃശ്യങ്ങളില്‍ നിന്നും മനസിലാകുന്നത്.
Leave a Comment