X

അണ്ണ ഹസാരെ വീണ്ടും: ജന്‍ ലോക്പാലിന് വേണ്ടി മരണം വരെ നിരാഹാരം

കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അണ്ണ ഹസാരെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുന്‍ സുപ്രീംകോടതി ജഡ്ജിയും മുന്‍ കര്‍ണാടക ലോകായുക്തയുമായ എന്‍ സന്തോഷ് ഹെഗ്‌ഡേ അണ്ണ ഹസാരെയുടെ പ്രസ്ഥാനത്തില്‍ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

അഴിമതിവിരുദ്ധ പ്രവര്‍ത്തകന്‍ അണ്ണ ഹസാരെ ജന്‍ ലോക്പാല്‍ ആവശ്യപ്പെട്ട് വീണ്ടും സമരരംഗത്ത്. ഡല്‍ഹി രാംലീല മൈതാനത്ത് മരണം വരെ നിരഹാരം തുടങ്ങിയിരിക്കുകയാണ് ഹസാരെ. അഴിമതി ആരോപണങ്ങളില്‍ ഉലഞ്ഞിരുന്ന യുപിഎ സര്‍ക്കാരിന് ഏഴ് വര്‍ഷം മുമ്പത്തെ ഹസാരെയുടെ സമരം വലിയ ആഘാതമേല്‍പ്പിച്ചിരുന്നു. ലോക്പാല്‍ നടപ്പാക്കുക, കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങളാണ് ഇത്തവണ അണ്ണ ഹസാരെ പ്രധാനമായും ഉന്നയിക്കുന്നത്.

മുന്‍ സുപ്രീംകോടതി ജഡ്ജിയും മുന്‍ കര്‍ണാടക ലോകായുക്തയുമായ എന്‍ സന്തോഷ് ഹെഗ്‌ഡേ അണ്ണ ഹസാരെയുടെ പ്രസ്ഥാനത്തില്‍ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അണ്ണ ഹസാരെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2011ലും ഹസാരെയുടെ സമരം രാംലീലയില്‍ തന്നെയായിരുന്നു.

അതേസമയം ഡല്‍ഹിയിലേയ്ക്കുള്ള ട്രെയിനുകള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയെ ഹസാരെ രൂക്ഷമായി വിമര്‍ശിച്ചു. പ്രതിഷേധക്കാര്‍ ഡല്‍ഹിയിലെത്താന്‍ പാടില്ലെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്. അവരെ അക്രമത്തിലേയ്ക്ക് നയിക്കാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. എനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് ഞാന്‍ പല തവണ പറഞ്ഞതാണ്. നിങ്ങളുടെ പ്രൊട്ടക്ഷനൊന്നും എന്നെ രക്ഷിക്കില്ല – ഹസാരെ പറഞ്ഞു. എഎന്‍ഐയോട് ഹസാരെ പ്രതികരിച്ചത്.

This post was last modified on March 23, 2018 2:29 pm