X

എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

എംഎല്‍എമാരുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനമെന്ന് ഹൈക്കോടതി വിലയിരുത്തി. സത്യം ജയിച്ചതില്‍ സന്തോഷമുണ്ടെന്നും ഡല്‍ഹിയിലെ ജനങ്ങളുടെ വിജയമാണിതെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചു. 

ആം ആദ്മി എംഎല്‍എമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. എംഎല്‍എമാരുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനമെന്ന് ഹൈക്കോടതി വിലയിരുത്തി. സത്യം ജയിച്ചതില്‍ സന്തോഷമുണ്ടെന്നും ഡല്‍ഹിയിലെ ജനങ്ങളുടെ വിജയമാണിതെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചു.

20 എംഎല്‍എമാരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയിരുന്നത്. ഇരട്ടപ്പദവി സംബന്ധിച്ച പരാതിയിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇത് കമ്മീഷന്‍ വീണ്ടും പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

This post was last modified on March 23, 2018 3:15 pm