X

വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ ദിലീപിന്റെ ഇടപെടലുണ്ടെന്ന് സംശയം: എസ് പി എവി ജോര്‍ജ്

ഇക്കാര്യം ഉറപ്പിച്ച് പറയുന്നില്ലെന്നും ജോര്‍ജ് പറയുന്നു. സിനിമ രംഗത്തുള്ളവര്‍ തന്നെ എന്നോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഞാനതൊന്നും കാര്യമാക്കുന്നില്ല.

വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ നടന്‍ ദിലീപിന്റെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായി എസ് പി എവി ജോര്‍ജ്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘത്തെ നയിച്ച തന്നോട് ദിലീപിനുള്ള വൈരാഗ്യമായിരിക്കാം ഈ ഇടപെടലിന് കാരണം എന്ന സൂചന നല്‍കിയാണ് കേരള ശബ്ദവുമായുള്ള അഭിമുഖത്തില്‍ എവി ജോര്‍ജ് സംസാരിക്കുന്നത്. രാഷ്ട്രീയക്കാരല്ലാത്ത ബാഹ്യ ശക്തികളുടെ ഇടപെടല്‍ വരാപ്പുഴ കേസിലുണ്ടായിരുന്നതായി എവി ജോര്‍ജ് പറയുന്നു.

സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും തനിക്കെതിരെ വലിയ പ്രചാരണം നടക്കുന്നതിന് പിന്നില്‍ ദിലീപിന് പങ്കുണ്ടെന്ന സംശയമാണ് എവി ജോര്‍ജ് ഉന്നയിച്ചത്. അതേസമയം ഇക്കാര്യം ഉറപ്പിച്ച് പറയുന്നില്ലെന്നും ജോര്‍ജ് പറയുന്നു. സിനിമ രംഗത്തുള്ളവര്‍ തന്നെ എന്നോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഞാനതൊന്നും കാര്യമാക്കുന്നില്ല. റൂറല്‍ ടൈഗര്‍ ഫോഴ്‌സിന് ജനങ്ങള്‍ക്കിടയില്‍ നല്ല മതിപ്പുണ്ടായിരുന്നു. കഞ്ചാവ്, മയക്കുമരുന്ന്, മണല്‍ മാഫിലയകള്‍ക്കെതിരെ ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ ആര്‍ടിഎഫിന് കഴിഞ്ഞിട്ടുണ്ട്. വരാപ്പുഴ കേസിന് മുമ്പ് ആര്‍ടിഎഫിനെക്കുറിച്ച് യാതൊരു പരാതിയുമുണ്ടായിട്ടില്ല. ശ്രീജിത്തിന്റ കേസ് അന്വേഷണ പരിധിയിലുള്ള വിഷയമായതിനാല്‍ കൂടുതലൊന്നും പറയാനാവില്ലെന്നും എവി ജോര്‍ജ് കേരള ശബ്ദത്തോട് പറഞ്ഞു.

This post was last modified on May 10, 2018 3:49 pm