X

ലോയ കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് പരിഗണിക്കും

ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള രണ്ട് പൊതുതാല്‍പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് ബഞ്ചിലുള്ളത്.

ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള രണ്ട് പൊതുതാല്‍പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് ബഞ്ചിലുള്ളത്. നേരത്തെ ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് എംഎം ശാന്തഗൗഡറും ഉള്‍പ്പെട്ട ബഞ്ചിനാണ് ചീഫ് ജസ്റ്റിസ് കേസ് അലോക്കേറ്റ് ചെയ്തിരുന്നത്. എന്നാല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ കേസ് മറ്റൊരു ബഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബഞ്ച് പിന്മാറുകയായിരുന്നു.

ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനവുമായി നാല് സുപ്രീംകോടതി ജഡ്ജിമാര്‍ രംഗത്തുവരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ലോയ കേസ് മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് നല്‍കാതെ ജൂനിയര്‍ ജഡ്ജിമാരുടെ ബഞ്ചിന് നല്‍കിയതായിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയ 2014 ഡിസംബര്‍ ഒന്നിനാണ് മരണപ്പെട്ടത്. ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

തെഹ്‌സീന്‍ പൂനാവാല, മുംബയ് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍ ലോണ്‍ എന്നിവരാണ് ഹര്‍ജികള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഇവരുടെ അഭിഭാഷകര്‍ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തി. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ ഹാജരാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.