X

ദിലീപ് സമര്‍പ്പിച്ചത് വ്യാജരേഖയെന്ന് മൊഴി; അന്വേഷണ ഉദ്യേഗസ്ഥരുടെ യോഗം ഇന്ന് ചേരും

ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പുതിയ ആരോപണം

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയതായി ഡോക്ടറുടെ മൊഴി. സംഭവം നടന്ന ദിവസം താന്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് ദിലീപ് അന്വേഷണ സംഘത്തിന്‌ മൊഴി നല്‍കിയിരുന്നത്. ഇത് തെളിയിക്കുന്നതിനു സമര്‍പ്പിച്ച രേഖയാണ് വ്യാജമെന്ന് ഇപ്പോള്‍ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്‌.

ദിലീപ് ആവശ്യപ്പെട്ടതനുസരിച്ച് താന്‍ വ്യാജ രേഖ സൃഷ്ടിച്ച് നല്‍കുകായായിരുന്നുവെന്ന് ഡോക്ടര്‍ മൊഴി നല്‍കി. കൃത്യം നടന്ന സമയം ദിലീപ് ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്ന് പോലീസ്‌ പറഞ്ഞു.

ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പുതിയ ആരോപണം ഉയര്‍ന്നുവന്നിരിക്കുന്നത്.  അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ആലുവ പോലീസ് ക്ലബില്‍ ചേരും.

This post was last modified on October 19, 2017 2:54 pm