X

നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പൂട്ടണം; എല്ലാ മിശ്രവിവാഹങ്ങളും ലൌ ജിഹാദും ഘര്‍വാപ്പസിയുമല്ല: ഹൈക്കോടതി

മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണം. പ്രണയത്തിന് അതിര്‍വരമ്പുകളില്ലെന്നും കോടതി

എല്ലാ മിശ്രവിവാഹങ്ങളും ലൌ ജിഹാദും ഘര്‍വാപ്‌സിയും അല്ലെന്ന് ഹൈക്കോടതി. പ്രണയ വിവാങ്ങളെ ലൌജിഹാദ് ആയി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായും ഹൈക്കോടതി നിരീക്ഷിച്ചു.

മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണം. പ്രണയത്തിന് അതിര്‍വരമ്പുകളില്ലെന്നും കോടതി നിരീക്ഷിച്ചു. കണ്ണൂര്‍ ചെറുതാഴം സ്വദേശികള്‍ ശ്രുതി, അനീസ് അഹമ്മദ് എന്നിവരുടെ വിവാഹം സംബന്ധിച്ച് ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഇവരുടെ വിവാഹം സാധുവാണെന്നു കണ്ടെത്തിയ കോടതി ശ്രുതിയെ അനീസിനൊപ്പം പോകാന്‍ അനുവദിച്ചു.

സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുളള നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങളോ മതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന കേന്ദ്രങ്ങളോ ഉണ്ടെങ്കില്‍ അവഅടച്ചുപൂട്ടണമെന്നും കോടതി ഉത്തരവിട്ടു. എല്ലാ മതവിഭാഗങ്ങള്‍ക്കും ഇതു ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലിസ് ഇത്തരം കേസുകള്‍ കണ്ടെത്തി കേസെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

This post was last modified on October 19, 2017 6:09 pm