X

ആധുനിക ഇന്ത്യന്‍ ഇംഗ്ലീഷ് കവിതയുടെ മാതാവ്: കമല ദാസിനെ ആദരിച്ച് ഗൂഗിള്‍

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനം ചെലുത്തിയ ഫെമിനിസ്റ്റ് എഴുത്തുകാരില്‍ ഒരാള്‍ എന്നാണ് കമല ദാസിനെപറ്റി ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്

ആധുനിക ഇന്ത്യന്‍ ഇംഗ്ലീഷ് കവിതയുടെ മാതാവ് എന്നാണ് കമല സുരയ്യയായി മാറിയ കമല ദാസ് അറിയപ്പെടുന്നതെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ മാധവിക്കുട്ടിയും കമല സുരയ്യയുമൊക്കെയായ കമല ദാസിനുള്ള ആദരമാണ്. ഇന്ന് കമല ദാസിന്റെ ജന്മദിനമോ ചരമോ ദിനമോ അല്ലെങ്കിലും.

സ്ത്രീകളുടെ ലൈംഗിക ജീവിതവും വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളും തുറന്നുപറയാന്‍ ആരും തയ്യാറാവാതിരുന്ന കാലത്ത് അത് പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന ചര്‍ച്ചയാക്കാന്‍ കഴിഞ്ഞ എഴുത്തുകാരിയാണ് കമല ദാസ് എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനം ചെലുത്തിയ ഫെമിനിസ്റ്റ് എഴുത്തുകാരില്‍ ഒരാള്‍ എന്നാണ് കമല ദാസിനെപറ്റി ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്. കമല ദാസിന്റെ രചനകള്‍ ആകര്‍ഷകമായ സ്ത്രീജീവിതത്തിലേയ്ക്ക് തുറന്നുവച്ച ജനലാണെന്ന് ഗൂഗിള്‍ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. ആര്‍ട്ടിസ്റ്റ് മഞ്ജിത് ഥാപ് ആണ് ഗൂഗിളിന് വേണ്ടി ഡൂഡില്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ദ ഹിന്ദു പറയുന്നു.

This post was last modified on February 1, 2018 12:05 pm