X

വരാപ്പുഴ കസ്റ്റഡി മരണം: സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

വരാപ്പുഴയുടെ ചുമതലയുള്ള പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെതിരെ നടപടി സ്വീകരിക്കാനാണ് അന്വേഷണം നടത്തുന്ന ഐജി എസ് ശ്രീജിത്തിന്റെ ശുപാര്‍ശ. സിഐക്ക് ഗുരുതര വീഴ്ച പറ്റിയതായി ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയിലെ മര്‍ദ്ദനത്തെ തുടര്‍ന്ന് ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തില്‍ സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ. വരാപ്പുഴയുടെ ചുമതലയുള്ള പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെതിരെ നടപടി സ്വീകരിക്കാനാണ് അന്വേഷണം നടത്തുന്ന ഐജി എസ് ശ്രീജിത്തിന്റെ ശുപാര്‍ശ. സിഐക്ക് ഗുരുതര വീഴ്ച പറ്റിയതായി ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്‌ഐ ജിഎസ് ദീപക് അടക്കം മറ്റ് മൂന്ന് പേര്‍ക്കെതിരെയും നടപടി വരും.