ഇറാന്‍ പ്രൈമറി സ്‌കൂളുകളില്‍ ഇംഗ്ലീഷ് നിരോധിച്ചു. പ്രൈമറി ക്ലാസുകളില്‍ ഇംഗ്ലീഷ് പഠിപ്പിച്ചാല്‍ അത് പാശ്ചാത്യ സാംസ്‌കാരിക അധിനിവേശത്തിന് വഴി വയ്ക്കുമെന്ന് മതനേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഗവണ്‍മെന്റിന്റെ തീരുമാനം. പ്രൈമറി സ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ തലവന്‍ മെഹ്ദി നാവിദ് അദം അറിയിച്ചു.
ഇറാനില്‍ ഭൂരിഭാഗം സ്‌കൂളുകളിലും നിലവില്‍ 12 വയസ് മുതലുള്ള കുട്ടികളാണ് ഇംഗ്ലീഷ് പഠിക്കുന്നത്. എന്നാല്‍ പല സ്‌കൂളുകളില്‍ ഇതിലും ചെറിയ ക്ലാസിലുള്ള കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നു. പല കുട്ടികളും സ്‌കൂള്‍ സമയത്തിന് ശേഷം സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഇംഗ്ലീഷ് പഠിക്കാന്‍ പോകുന്നു. ചെറിയ ക്ലാസുകളില്‍ ഇംഗ്‌ളീഷ് പഠനത്തെ രൂക്ഷമായി വിമര്‍ശിച്ച് 2016ല്‍ ഇറാന്‍ പരമോന്നത പുരോഹിത നേതാവ് ആയത്തൊള്ള ഖൊമെയ്‌നി രംഗത്തെത്തിയിരുന്നു. നഴ്‌സറി ക്ലാസുകളിലേയ്ക്ക് വരെ ഇംഗ്ലീഷ് എത്തുകയാണെന്ന് ആയത്തൊള്ള ഖൊമെയ്‌നി പറഞ്ഞിരുന്നു. വിദേശ ഭാഷ പഠിപ്പിക്കുന്നതിലല്ല എതിര്‍പ്പെന്നും വിദേശ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിലാണ് എതിര്‍പ്പുള്ളതെന്നും ഈയടുത്ത് അധ്യാപകരെ അഭിസംബോധന ചെയ്തുകൊണ്ട് ആയത്തൊള്ള ഖൊമെയ്‌നി പറഞ്ഞു.
This post was last modified on January 8, 2018 4:12 pm
Leave a Comment