ഇഷ്രത് ജഹാന്‍ വ്യാജ ഏറ്റമുട്ടല്‍ കൊല കേസില്‍ മുന്‍ ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡിജി വന്‍സാരയെയും മുന്‍ പൊലീസ് സൂപ്രണ്ട് എന്‍കെ അമീനേയും കുറ്റവിമുക്തനാക്കുന്നതിന് എതിരെ ഇഷ്രതിന്റെ അമ്മ ഷമീമ കൗസര്‍ കോടതിയെ സമീപിക്കും. കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഇരുവരുടേയും ഹര്‍ജികള്‍ വ്യത്യസ്ത ദിവസങ്ങളില്‍ സിബിഐ കോടതി പരിഗണിക്കും. മേയ് 12ന് അമീന്റേയും മേയ് 24ന് വന്‍സാരയുടേയും ഹര്‍ജികളില്‍ വാദം കേള്‍ക്കും. ഗുജറാത്ത് മുന്‍ ഡിജിപി പിപി പാണ്ഡെയെ വിചാരണയില്‍ നിന്ന് ഒഴിവാക്കിയ സിബിഐ കോടതി വിധിക്കെതിരെ ഷമീമ ഹൈക്കോടതിയെ സമീപിക്കും. സിബിഐ ഇതുവരെ പാണ്ഡെയെ ഒഴിവാക്കിയതിനെ എതിര്‍ത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടില്ല.
കൊല നടക്കുമ്പോള്‍ ഡിജി വന്‍സാര സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍ അമീന്‍ സ്ഥലത്തുണ്ടായിരുന്നതായി സിബിഐ പറയുന്നു. അമീനാണ് ഇഷ്രത് ജഹാനും ജാവേദ് ഷെയ്ഖിനും നേരെ വെടി വച്ചതെന്നായിരുന്നു സിബിഐയുടെ ആരോപണം. തനിക്കെതിരായ കുറ്റപത്രം രാഷ്ട്രീയപ്രേരിതമാണ് എന്നാണ് വന്‍സാരയുടെ ആരോപണം. അന്നത്തെ യുപിഎ സര്‍ക്കാരിന്റെ ആസൂത്രണ പ്രകാരമാണ് ഇത് തയ്യാറാക്കിയതെന്നും ഡിജി വന്‍സാര ആരോപിക്കുന്നു. അതേസമയം ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്നാണ് സിബിഐ പറയുന്നത്. ക്രൈംബ്രാഞ്ച് ഫയല്‍ ചെയ്ത ഒറിജിനല്‍ എഫ്‌ഐആറില്‍ ഇത് വ്യക്തമാക്കുന്നുണ്ട്.
This post was last modified on May 6, 2018 11:23 am
Leave a Comment