X

ജോണി വാക്കറിന്റെ പെണ്‍ പതിപ്പെത്തി: ജെയ്ന്‍ വാക്കര്‍

Keep Walking America എന്നാണ് ടാഗ് ലൈന്‍. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിലെ പുരോഗതി ആഘോഷിക്കുകയാണ് പുതിയ വനിത വിസ്‌കി ബ്രാന്‍ഡിലൂടെ തങ്ങള്‍ എന്നാണ് കമ്പനിയുടെ അവകാശവാദം.

എല്ലാ മേഖലകളിലും എന്ന പോലെ മദ്യ ബ്രാന്‍ഡുകളില്‍ തികഞ്ഞ പുരുഷാധിപത്യമാണുള്ളത്. ഈ സാഹചര്യത്തില്‍ ഇതിലൊരു മാറ്റം വേണമെന്ന താല്‍പര്യത്തിന്റെ ഭാഗമായി ലോക പ്രശസ്ത ബ്രാന്‍ഡ് ജോണി വാക്കറിന്റെ പെണ്‍പതിപ്പ് ഇറക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ ദിയാഗിയോ. പുതിയ പെണ്‍ പോരാളിയുടെ പേര് ജെയ്ന്‍ വാക്കര്‍. ഒരു വനിത ലോഗോയും ഇറക്കിയിട്ടുണ്ട്. കൗബോയ് വസ്ത്രവും തൊപ്പിയുമെല്ലാം ധരിച്ച ഒരു യുവതി.

Keep Walking America എന്നാണ് ടാഗ് ലൈന്‍. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിലെ പുരോഗതി ആഘോഷിക്കുകയാണ് പുതിയ വനിത വിസ്‌കി ബ്രാന്‍ഡിലൂടെ തങ്ങള്‍ എന്നാണ് കമ്പനിയുടെ അവകാശവാദം. മാര്‍ച്ചില്‍ ജെയ്ന്‍ വാക്കര്‍ വിപണിയിലെത്തും. മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിത ദിനമാണ്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ജേന്‍ വാക്കര്‍ ബോട്ടിലുകള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കും.

ട്വിറ്ററില്‍ ജേന്‍ വാക്കര്‍ വൈറലായിരിക്കുകയാണ്. അതേസമയം സമ്മിശ്ര പ്രതികരണങ്ങളാണ് ജെയ്ന്‍ വാക്കറിനെ സംബന്ധിച്ച് വന്നുകൊണ്ടിരിക്കുന്നത്. പലരും സ്ത്രീപുരുഷ സമത്വത്തിന്റ തീം ആണ് ഇതെന്ന് പറഞ്ഞ് പുകഴ്ത്തിയപ്പോള്‍ മറ്റുള്ളവര്‍ ഇതിനെ മറ്റൊരു ബ്രാന്‍ഡ് ആയി മാത്രമാണ് കാണുന്നത്. ഒരാള്‍ ഇങ്ങനെ ടീറ്റ് ചെയ്തു – ജോണിയോ ജെയ്‌നോ ഏതായാലും ഞങ്ങള്‍ കുടിക്കും. എന്തായാലും പുതിയ ലിമിറ്റഡ് എഡിഷന്റെ വരവില്‍ സന്തോഷം. മറ്റൊരു രസികത്തി നഴ്‌സറി പാട്ടിന്റെ പാരഡി ഗാനവുമായി രംഗത്തെത്തി.

Jane Jane,
Yes Papa,
Drinking whiskey?
No Papa,
Open your mouth,
Haaaaaaaaa
*Papa faints*

Jane walker

വായനയ്ക്ക്: https://goo.gl/i4JseJ

This post was last modified on February 28, 2018 11:20 am