X

കര്‍ണാടക എക്‌സിറ്റ് പോള്‍ ഫലം വന്നു: തൂക്ക് മന്ത്രി സഭയ്ക്ക് സാധ്യത

എക്‌സിറ്റ് പോളുകളില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും മുന്‍തൂക്കം

കര്‍ണാടക തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലം പുറത്തു വന്നു. ഇന്ത്യടുഡേ-ആക്‌സിസ്-മൈഇന്ത്യ എന്നിവര്‍ നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ കര്‍ണാടകത്തില്‍ ഭരണതുടര്‍ച്ച നേടുമെന്നാണ് ഈ ഫലങ്ങള്‍ പ്രവചിക്കുന്നത്. 106 മുതല്‍ 118 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് പറയപ്പെടുന്നത്. 79 മുതല്‍ 92 വരെയുള്ള സീറ്റുകളില്‍ ബിജെപി ജയിക്കും. ജെഡിഎസ് 22-30 വരെയുള്ള സീറ്റുകള്‍ നേടും. 224 മണ്ഡലങ്ങളില്‍ 222 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 112 സീറ്റുകളാണ് ഒറ്റയ്ക്ക് ഭരണം പിടിക്കാന്‍ വേണ്ടത്.

അതേസമയം എന്‍ഡിടിവി നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിയ്ക്കാണ് മുന്‍തൂക്കം. ഇതനുസരിച്ച് 102 മുതല്‍ 110 വരെ സീറ്റുകള്‍ ബിജെപി പിടിക്കുമെന്നും കോണ്‍ഗ്രസിന് 72 മുതല്‍ 78 വരെ സീറ്റുകള്‍ ലഭിക്കുമെന്നും ജെഡിഎസ് 35-39 സീറ്റുകള്‍ നേടുമെന്നും പറയുന്നു. മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സീറ്റുകള്‍ മറ്റുള്ളവര്‍ കൊണ്ടുപോകും. രണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങളിലും കോണ്‍ഗ്രസും ബിജെപിയും മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും ഈ സീറ്റ് നില അനുസരിച്ചാണെങ്കില്‍ കര്‍ണാടകത്തില്‍ തൂക്കുമന്ത്രി സഭയ്ക്കാണ് സാധ്യത.

കോണ്‍ഗ്രസും ബിജെപിയും മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ജെഡിഎസും തമ്മിലുള്ള ത്രികോണ മത്സരമാണ് ഇവിടെ നടന്നത്.

മെയ് 15നു അസാധാരണമായ ഒരു ഇന്ത്യന്‍ വേനലിനാണ് തുടക്കമാവുന്നത്; കര്‍ണാടകത്തിലെ വിധി ഇന്ത്യക്കെന്താണ്?

This post was last modified on May 12, 2018 7:28 pm