X

കര്‍ണാടകയില്‍ വോട്ടെടുപ്പ് മേയ് 12ന്; ഫലം 15ന്

പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 24ഉം പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 27ഉമാണ്.

കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മേയ് 12ന് നടക്കും. മേയ് 15നാണ് വോട്ടെണ്ണല്‍. ഏപ്രില്‍ 17ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 24ഉം പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 27ഉമാണ്. 224 നിയമസഭാ മണ്ഡലങ്ങളാണ് കര്‍ണാടകയിലുള്ളത്. അതേസമയം ചെങ്ങന്നൂര്‍ അടക്കമുള്ള ഉപതിരഞ്ഞെടുപ്പ് തീയതികള്‍ പിന്നീടെ പ്രഖ്യാപിക്കൂ എന്നും ഇതാണ് പതിവെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത് പറഞ്ഞു.

കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് നേടി അധികാരം നിലനിര്‍ത്തും എന്നാണ് സി ഫോര്‍ അഭിപ്രായ സര്‍വേ പ്രവചിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെയും മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയുടെയും നേതൃത്വത്തിലുള്ള ജനതാദള്‍ എസും ശക്തമായ മത്സരവുമായി രംഗത്തുണ്ട്.

This post was last modified on March 27, 2018 12:19 pm