X

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു; എന്‍സിപി യുവജനനേതാവിനെ പുറത്താക്കി

എന്‍സിപിയില്‍ പ്രതികാര നടപടി തുടങ്ങി

എന്‍സിപിയുടെ യുവജനവിഭാഗമായ എന്‍വൈസി സംസ്ഥാന അദ്ധ്യക്ഷന്‍ മുജീബ് റഹ്മാനെ പാര്‍ടിയില്‍ നിന്നും പുറത്താക്കി. മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപെട്ടതിന്റെ പ്രതികാര നടപടിയാണെന്ന് മുജീബ് പ്രതികരിച്ചു. നാഷണലിസറ്റ് യുത്ത് കോണ്‍ഗ്രസ് (എന്‍വൈസി) സംസ്ഥാന കമ്മിറ്റി പിരിടച്ചുവിട്ടതായും കേന്ദ്ര നേതൃത്വം അറിയിച്ചു.

എന്‍വൈസി കേന്ദ്ര അദ്ധ്യക്ഷന്‍ രാജീവ് കുമാര്‍ ഝാ ആണ്‌ പുറത്താക്കിയ വിവരം അറിയിച്ചത്. മന്ത്രി രാജിവെക്കണമെന്ന് മുജീബ് റഹിമാന്‍ പരസ്യമായി അവശ്യപെട്ടിരുന്നു. മന്ത്രിക്കെതിരായി നിരവധി ആരോപണങ്ങളാണ് ഉയരുന്നത്‌.

എട്ട് ജില്ലാ പ്രസിഡണ്ടുമാരും ഇതെ ആവശ്യം ഉന്നയിച്ചിരുന്നു. മുന്‍ അദ്ധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ മരണം. ആലപ്പുഴയില്‍ മന്ത്രി നടത്തിയ കയ്യേറ്റം. മുന്‍ മന്ത്രി ശശീന്ദ്രന്റെ രാജി. ഇതല്ലൊ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം രൂക്ഷമാക്കിയിരിക്കുന്ന പശ്ചാതലത്തിലാണ് മുജീബ് റഹിമാനെതിരായ പ്രതികാര നടപടി.

This post was last modified on August 18, 2017 3:09 pm