X

അന്‍വര്‍ എംഎല്‍എയുടെ അനധികൃത റോപ് വേ 10 ദിവസത്തിനകം പൊളിക്കണമെന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത്

പി.വി അന്‍വറിന്റെ ഭാര്യാപിതാവുമായ സി.കെ അബ്ദുള്‍ ലത്തീഫിനാണ് അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്

പി.വി അന്‍വറിന്റെ വിവാദമായ വാട്ടര്‍ തീം പാര്‍ക്കിന്റെ ഭാഗമായി ചീങ്കണ്ണിപ്പാലിയില്‍ അനുമതിയില്ലാതെ നിര്‍മ്മിച്ച റോപ് വേ പൊളിച്ചുമാറ്റാന്‍ ഉത്തരവ്. പത്ത് ദിവസത്തിനകം റോപ് വേ പൊളിച്ചുമാറ്റണമെന്നാണ് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്റെ ഉത്തരവ്. സ്ഥലമുടമയും പി.വി അന്‍വറിന്റെ ഭാര്യാപിതാവുമായ സി.കെ അബ്ദുള്‍ ലത്തീഫിനാണ് അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.

സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ മലയിടിച്ച് വനത്തിലേക്ക് ഒഴുകുന്ന കാട്ടരുവിയില്‍ കെട്ടിയ തടയണ പൊളിച്ച് നീക്കാന്‍ നേരത്തെ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. പരിസ്ഥിതി ലോല പ്രദേശത്ത് രണ്ടു മലകളെ ബന്ധിപ്പിച്ചാണ് 350 മീറ്റര്‍ നീളമുളള റോപ് വേ നിര്‍മ്മിച്ചത്. ഇവിടെ റോപ് വേ സൈക്കിള്‍ ആരംഭിക്കാനായിരുന്നു പദ്ധതി. അനുമതിയില്ലാതെയാണ് റോപ് വേ നിര്‍മ്മിച്ചതെങ്കിലും 5000 രൂപ പിഴ അടച്ച് ക്രമപ്പെടുത്തുമെന്നായിരുന്നു ഇത് സംബന്ധിച്ച് എംഎല്‍എ നേരത്തെ നല്‍കിയ വിശദീകരണം.

This post was last modified on August 28, 2017 10:30 am