X

ഭാര്യയെ വെടി വച്ച് കൊന്ന ശേഷം പാകിസ്ഥാന്‍ മന്ത്രി ജീവനൊടുക്കി

കറാച്ചിയിലെ വീട്ടിലാണ് ബിജരാനിയേയും ഭാര്യ ഫാരിഹ റസാഖിനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭാര്യ മാധ്യമപ്രവര്‍ത്തകയാണ്.

പാകിസ്ഥാന്‍ പ്രവിശ്യ മന്ത്രി മിര്‍ ഹസര്‍ ഖാന്‍ ബിജരാനി ഭാര്യയെ വെടി വച്ച് കൊന്ന ശേഷം സ്വയം വെടി വച്ച് ജീവനൊടുക്കി. സിന്ധ് പ്രവിശ്യയിലെ ആസൂത്രണ-വികസന വകുപ്പ് മന്ത്രിയാണ് മിര്‍ ഹസര്‍ ഖാന്‍ ബിജരാനി. കറാച്ചിയിലെ വീട്ടിലാണ് ബിജരാനിയേയും ഭാര്യ ഫാരിഹ റസാഖിനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭാര്യ മാധ്യമപ്രവര്‍ത്തകയാണ്.

ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പാക് ചാനലായ ജിയോ ന്യൂസ് പറയുന്നത്. ഭാര്യയെ മൂന്ന് തവണ വെടി വച്ച ശേഷം സ്വന്തം തലയില്‍ വെടി വയ്ക്കുകയായിരുന്നു. ബിലാവല്‍ ഭൂട്ടോ നേതൃത്വം നല്‍കുന്ന പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവാണ് ബിജരാനി.