കോലഞ്ചേരി വടയമ്പാടി ഭജനമഠത്തുള്ള ദലിത് ഭൂ അവകാശ സമര മുന്നണിയുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മാവോയിസ്റ്റുകളെന്ന് പറഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂസ് പോര്‍ട്ട് എഡിറ്റര്‍ അഭിലാഷ് പടച്ചേരി, ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ടര്‍ അനന്തു രാജഗോപാല്‍ എന്നിവരെയാണ് മൂവാറ്റുപുഴ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പൊലീസ് നടപടി തത്സമയം സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്.
ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയാണ് പൊലീസ് എത്തി സമരപ്പന്തല്‍ പൊളിച്ചുനീക്കിയത്. അതിനെതിരെ സമരക്കാര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതാണ് ഇരുവരും. അറസ്റ്റ് ചെയ്തതിന് ശേഷം ഇരുവരേയും രാമമംഗലം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധങ്ങളുണ്ടെന്നാണ് പൊലീസ് ഭാഷ്യം.
This post was last modified on January 21, 2018 3:05 pm
Leave a Comment