X

സമരം ചെയ്യുന്നവര്‍ മാവോയിസ്റ്റുകളെന്ന് ബിജെപി എംപി പൂനം മഹാജന്‍; 95 ശതമാനവും കര്‍ഷകരല്ലെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

സമരം ചെയ്യുന്നവരില്‍ 95 ശതമാനവും സാങ്കേതികമായി കര്‍ഷകരല്ലെന്നാണ് മഹാരാഷ്ട്ര നിയമസഭയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്. തങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന, കിസാന്‍ സഭ നേതാക്കളുടെ ഭാഗത്ത് നിന്ന് പ്രതിഷേധമുയര്‍ത്തി.

തങ്ങള്‍ മുന്നോട്ട് വച്ച വിവിധ ആവശ്യങ്ങള്‍ അവഗണിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് നാസികില്‍ നിന്ന് മുംബൈയിലേയ്ക്ക് ലോംഗ് മാര്‍ച്ച് നടത്തി സെക്രട്ടറിയേറ്റ് വളയാനെത്തിയവര്‍ കര്‍ഷകരല്ലെന്നും അവര്‍ നഗരത്തിലെ മാവോയിസ്റ്റുകളാണെന്നും ആണ് ബിജെപി എംപി പൂനം മഹാജന്റെ അഭിപ്രായം. ലോക്‌സഭയിലായിരുന്നു പൂനം മഹാജന്റെ വിവാദ പരാമര്‍ശം. പൂനം മഹാജന്‍ പത്രം വായിക്കണം എന്ന് സിപിഎമ്മിലെ എംബി രാജേഷ് തിരിച്ചടിച്ചു.

അതേസമയം മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മാത്രം പ്രശ്‌നമല്ല ഇതെന്നും രാജ്യത്താകെയുള്ള കര്‍ഷകര്‍ വിവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടുന്നുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ജനശക്തിയാണ് മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പ്രകടമായിരിക്കുന്നതെന്നും കോണ്‍ഗ്രസ് ഇതിനെ പിന്തുണക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ സമരം ചെയ്യുന്നവരില്‍ 95 ശതമാനവും സാങ്കേതികമായി കര്‍ഷകരല്ലെന്നാണ് മഹാരാഷ്ട്ര നിയമസഭയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്. അവര്‍ ആദിവാസികളാണെന്നും കൃഷിക്കാരല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന
തങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന, കിസാന്‍ സഭ നേതാക്കളുടെ ഭാഗത്ത് നിന്ന് പ്രതിഷേധമുയര്‍ത്തി.

കര്‍ഷകര്‍ക്കറിയാം പൂനം മഹാജനും ഫഡ്‌നാവിസും ആരാണെന്ന്‌: ഇങ്ങനെ പേടിക്കുന്നതെന്തിനെന്ന് പി സായ്‌നാഥ്

This post was last modified on March 12, 2018 4:17 pm