X

ലോംഗ് മാര്‍ച്ചിന് ‘ഊര്‍ജ്ജം’ പകര്‍ന്ന് തലയില്‍ സോളാര്‍ പാനലുമായി മുംബൈയിലെത്തിയ കര്‍ഷകന്‍

കാല്‍നടജാഥയ്ക്കിടെ കര്‍ഷകര്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുന്നത് മാഥുവിന്റെ സോളാര്‍ പാനലില്‍ നിന്നുള്ള വൈദ്യുതി കൊണ്ടാണ്. താന്‍ ഇതിന് പണമൊന്നും ഈടാക്കുന്നില്ലെന്നും ഇദ്ദേഹം പറയുന്നു.

നാസികില്‍ നിന്ന് കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള ലോംഗ് മാര്‍ച്ചിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് മുംബൈയിലെത്തിയ കര്‍ഷകരില്‍ ഒരാള്‍ തലയില്‍ ചെറിയ സോളാര്‍ പാനല്‍ വച്ച് അതുപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന കാഴ്ച ഏറെ കൗതുകമുണ്ടാക്കിയിരുന്നു. മാഥു ഉദര്‍ എന്നാണ് ഈ കര്‍ഷകന്റെ പേര്.

ആദിവാസി വിഭാഗത്തില്‍ പെട്ട കര്‍ഷകനായ മാഥു ഉദറിന്റെ ആവശ്യങ്ങളിലൊന്ന് വനാവകാശ നിയമപ്രകാരം തനിക്ക് അര്‍ഹതപ്പെട്ട നാലേക്കര്‍ ഭൂമി കിട്ടുക എന്നതാണ്. ഭാര്യയും രണ്ട് കുട്ടികളും മൂന്ന് എരുമകളുമാണ് തന്റെ കുടുംബമെന്നാണ് മാഥു ഉദര്‍ പറയുന്നത്. കാല്‍നടജാഥയ്ക്കിടെ കര്‍ഷകര്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുന്നത് മാഥുവിന്റെ സോളാര്‍ പാനലില്‍ നിന്നുള്ള വൈദ്യുതി കൊണ്ടാണ്. താന്‍ ഇതിന് പണമൊന്നും ഈടാക്കുന്നില്ലെന്നും ഇദ്ദേഹം പറയുന്നു.

This post was last modified on March 12, 2018 2:47 pm