X

പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തം: ഒരു സ്ത്രീക്ക് പരിക്ക്

മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താന്‍ തയ്യാറായാണ് പ്രീത ഷാജിയെ പിന്തുണയ്ക്കുന്ന നാട്ടുകാര്‍ നിന്നിരുന്നത്. തീ പടര്‍ന്നെങ്കിലും ഫയര്‍ ഫോഴ്‌സ് തീ അണച്ചു. ഇതിനിടെ ഒരു സ്ത്രീക്ക് പരിക്കേറ്റു.

എറണാകുളം കളമശേരിയില്‍ പ്രീത ഷാജിയെന്ന സ്ത്രീയുടെ വീടും പറമ്പും ജപ്തി ചെയ്യാനുള്ള എച്ച്ഡിഎഫ്‌സി ബാങ്ക് നീക്കത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധം വലിയ സംഘര്‍ഷത്തിലേയ്ക്ക്. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താന്‍ തയ്യാറായാണ് പ്രീത ഷാജിയെ പിന്തുണയ്ക്കുന്ന നാട്ടുകാര്‍ നിന്നിരുന്നത്. തീ പടര്‍ന്നെങ്കിലും ഫയര്‍ ഫോഴ്‌സ് തീ അണച്ചു. ഇതിനിടെ ഒരു സ്ത്രീക്ക് പരിക്കേറ്റു. സുഹൃത്തിന് ജാമ്യം നിന്നതാണ് പ്രീതയ്ക്ക് വീടും സ്ഥലവും നഷ്ടമാകാന്‍ ഇടയാകുന്നത്. സുഹൃത്ത് പണം അടയ്ക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് വീടും സ്ഥലവും ലേലത്തില്‍ വില്‍ക്കുകയായിരുന്നു.

This post was last modified on July 9, 2018 11:22 am

Related Post
Leave a Comment