X

പിഎന്‍ബി തട്ടിപ്പില്‍ അംബാനി കുടുംബത്തിനും പങ്ക്? ധീരുബായ് അംബാനിയുടെ സഹോദരപുത്രനെ ചോദ്യം ചെയ്തു

തട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് മുങ്ങിയ നിരവ് മോദിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് വിപുല്‍ അംബാനി. മൂന്ന് വര്‍ഷമായി നീരവിന്റെ കമ്പനിയിലെ ജീവനക്കാരനാണ് വിപുല്‍ അംബാനി.

പഞ്ചാബ് നാഷനല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ അന്വേഷണം അംബാനി കുടുംബത്തിലേക്കും നീളുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ധീരുബായ് അംബാനിയുടെ സഹോദരപുത്രന്‍ വിപുല്‍ അംബാനിയെ സിബിഐ വിളിച്ചുവരുത്തി ചോദ്യം ചയ്തു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്. തട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് മുങ്ങിയ നിരവ് മോദിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് വിപുല്‍ അംബാനി. മൂന്ന് വര്‍ഷമായി നീരവിന്റെ കമ്പനിയിലെ ജീവനക്കാരനാണ് വിപുല്‍ അംബാനി.

മുംബൈയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് നിരവ് മോദിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ വിപുല്‍ അംബാനിയെ സിബിഐ ചോദ്യം ചെയ്തത്. കമ്പനിയുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐ വിശദമായി പരിശോധിച്ചു. പിഎന്‍ബി ജീവനക്കാരായ പത്ത് പേരെയും ചോദ്യം ചെയ്തു. ഇവരില്‍ ചിലര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കുമെന്ന സൂചനയുണ്ട്.

ദക്ഷിണ മുംബൈയിലെ പിഎന്‍ബിയുടെ ബ്രാഡിഹൗസ് ശാഖയിലും സിബിഐയും എന്‍ഫോഴ്സ്മെന്റ്ും പരിശോധന നടത്തി. മറ്റ് ബാങ്ക് ശാഖകള്‍ വായ്പ അനുവദിക്കുന്നതിനായി ഇടപാടുകാരന് ജാമ്യം നില്‍ക്കുന്ന ബാങ്കുകള്‍ നല്‍കാറുള്ള ‘ലെറ്റര്‍സ് ഓഫ് അണ്ടര്‍ടേക്കിങ് (എല്‍ഒയു)’ ഉപയോഗിച്ച് അടുത്തിടെ നടന്നിട്ടുള്ള എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ രാജ്യത്തെ ബാങ്കുകളോട് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, അറസ്റ്റിലായ പിഎന്‍ബി മുന്‍ ഡിജിഎം ഗോകുല്‍നാഥ് ഷെട്ടി, നീരവ് മോദിയില്‍ നിന്ന് തട്ടിപ്പിന് പരോപകാരമായി പണം വാങ്ങിയതായി സമ്മതിച്ചിട്ടുണ്ട്. ഒപ്പം ബാങ്കിലെ പ്രധാനപ്പെട്ട രേഖകളും ചോര്‍ത്തി നല്‍കുകയും ചെയ്തിട്ടുണ്ട്.

This post was last modified on February 19, 2018 10:58 am

Related Post
Leave a Comment