X

യുഎസ് സഖ്യ സേനയുടെ 71 മിസൈലുകള്‍ തകര്‍ത്തതായി റഷ്യ

ഡമാസ്‌കസിലെ വിമാനത്താവളം ലക്ഷ്യം വച്ചുള്ള 12 മിസൈലുകളും തകര്‍ത്തതായി റഷ്യ അറിയിച്ചു, മെഡിറ്ററേനിയന്‍ കടലിലുള്ള യുഎസ് നേവി കപ്പലും ബി 1 ബോംബര്‍ വിമാനവും യുകെ റോയല്‍ എയര്‍ഫോഴ്‌സിന്റെ ടൊര്‍ണാഡോ ഫൈറ്ററുകളും ഫ്രഞ്ച് സേനയുടെ മിറാഷ്, റാഫേല്‍ യുദ്ധവിമാനങ്ങളും സിറിയയ്ക്ക് നേരെയുള്ള ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ട്.

യുഎസ് – യുകെ – ഫ്രാന്‍സ് സഖ്യ സേന നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ പരാജയപ്പെടുത്തിയതായും 71 ക്രൂയിസ് മിസൈലുകള്‍ സിറിയന്‍ എയര്‍ ഡിഫന്‍സ് തകര്‍ത്തതായും റഷ്യ. മോസ്‌കോയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുതിര്‍ന്ന റഷ്യന്‍ സൈനിക മേധാവി ലെഫ്.ജനറല്‍ സെര്‍ജി റുഡ്‌സ്‌കോയ് ഇക്കാര്യം അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ടൊമാഹോക് അടക്ക 103 ക്രൂയിസ് വീഡിയോ മിസൈലുകള്‍ സിറിയയില്‍ വിവിധ ഇടങ്ങളിലായി പതിച്ചിട്ടുണ്ട്. സിറിയയുടെ തകര്‍ന്ന വ്യോമ പ്രതിരോധ സംവിധാനം പൂര്‍ണമായും റഷ്യ പുനസ്ഥാപിച്ചതായി സെര്‍ജി റുഡ്‌സ്‌കോയ് വ്യക്തമാക്കി.

ഡമാസ്‌കസിലെ വിമാനത്താവളം ലക്ഷ്യം വച്ചുള്ള 12 മിസൈലുകളും തകര്‍ത്തതായി റഷ്യ അറിയിച്ചു, മെഡിറ്ററേനിയന്‍ കടലിലുള്ള യുഎസ് നേവി കപ്പലും ബി 1 ബോംബര്‍ വിമാനവും യുകെ റോയല്‍ എയര്‍ഫോഴ്‌സിന്റെ ടൊര്‍ണാഡോ ഫൈറ്ററുകളും ഫ്രഞ്ച് സേനയുടെ മിറാഷ്, റാഫേല്‍ യുദ്ധവിമാനങ്ങളും സിറിയയ്ക്ക് നേരെയുള്ള ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ട്.

വിമതരുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ഡൂമയില്‍ റഷ്യന്‍ സഹായത്തോടെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം രാസായുധ ആക്രമണം നടത്തിയതായി യുഎസും സഖ്യരാജ്യങ്ങളും കഴിഞ്ഞയാഴ്ച ആരോപിച്ചതിന് പിന്നാലെയാണ് വ്യോമാക്രമണം തുടങ്ങിയത്. റഷ്യയും അസദ് ഭരണകൂടവും ആരോപണം തള്ളിക്കളഞ്ഞിരുന്നു. സിറിയയില്‍ ആക്രമണം നടത്താനായി ഉപയോഗിച്ച മിസൈലുകളുടെ എണ്ണം സംബന്ധിച്ച് അവകാശവാദങ്ങളുമായി യുഎസും യുകെയും ഫ്രാന്‍സും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തങ്ങള്‍ അയച്ച 12 മിസൈലുകളില്‍ ഭൂരിഭാഗവും തകര്‍ക്കപ്പെട്ടതായി ഫ്രാന്‍സ് സമ്മതിച്ചിട്ടുണ്ടെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

This post was last modified on April 14, 2018 4:56 pm