X

വൈക്കത്ത് തോണി മുങ്ങി കാണാതായ മാതൃഭൂമി ഡ്രൈവറുടെ മൃതദേഹവും കണ്ടെത്തി

തോണി മുങ്ങിയാണ് ബിബിനേയും പ്രാദേശിക റിപ്പോര്‍ട്ടര്‍ സജിയേയും കാണാതായിരുന്നത്. സജിയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന തോണി മുങ്ങിയത്.

വൈക്കത്ത് മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി ന്യൂസ് ചാനല്‍ സംഘത്തിലെ ഡ്രൈവര്‍ ബിപിന്റെ മൃതദേഹം കണ്ടെത്തി. തോണി മുങ്ങിയാണ് ബിപിനേയും പ്രാദേശിക റിപ്പോര്‍ട്ടര്‍ സജിയേയും കാണാതായിരുന്നത്. സജിയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന തോണി മുങ്ങിയത്. മാതൃഭൂമി ന്യൂസ് തിരുവല്ല ബ്യൂറോയിലെ ഡ്രൈവറാണ് ഇരവിപേരൂർ കോഴിമല കൊച്ചുരാമുറിയിൽ ബാബുവിന്റെ മകൻ ബിപിൻ ബാബു. കടുത്തുരുത്തിയിലെ പ്രാദേശിക റിപ്പോര്‍ട്ടറാണ് സജി.

ഇന്നലെ ഉച്ചയോടെയാണ് മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ചിരുന്ന ചെറുവള്ളം കോട്ടയം വൈക്കം കല്ലറയ്ക്കടുത്ത് മുണ്ടാറില്‍ എഴുമാംകായലില്‍ മറിഞ്ഞത്. അഞ്ച് പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ബാക്കി മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരന്‍, തിരുവല്ല യൂണിറ്റിലെ കാമറാമാന്‍ അഭിലാഷ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

This post was last modified on July 24, 2018 2:43 pm

Related Post
Leave a Comment