X

മതേതരം എന്ന വാക്ക് വലിയ നുണ: യോഗി ആദിത്യനാഥ്

മതേതരത്വം എന്ന വാക്ക് ഉപയോഗിക്കുന്നവര്‍ രാജ്യത്തോട് മാപ്പ് പറയണം

സ്വാതന്ത്ര്യം കിട്ടിയതുമുതല്‍ ഉപയോഗിക്കുന്ന മതേതരം എന്ന പദം വന്‍നുണയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചരിത്രത്തെ നശിപ്പിക്കുന്നത് രാജ്യദ്രോഹത്തോളം വലിയ പാപമാണെന്നും അദ്ദേഹം പറഞ്ഞു. ‘പാകി’ എന്ന വാക്ക് ഏറ്റവും വലിയ നിന്ദയായിട്ടാണ് യുറോപ്പ് കാണുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

റായ്പ്പൂരില്‍ ദൈനിക് ജാഗരണ്‍ ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ വര്‍ഗ്ഗീയത, മതേതരത്വം എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം എന്ന വാക്ക് രാജ്യം ജന്മം കൊണ്ടതുമുതല്‍ ഉപയോഗിക്കാന്‍ തുടങ്ങിയ വാക്കാണ്. അത് ഉപയോഗിക്കുന്നവര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

 

This post was last modified on November 14, 2017 9:52 am