X

ശൈലജ ടീച്ചര്‍ ഉരുക്കുവനിതയെന്ന് ഡോ.എഎസ് അനൂപ് കുമാര്‍; നിപ പ്രതിരോധ നടപടികളില്‍ സര്‍ക്കാരിന് പ്രശംസ

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ സരിത ശിവരാമനെയും അനൂപ് കുമാര്‍ അഭിനന്ദിച്ചു. നിപ സ്ഥിരീകരിച്ച ഉടന്‍ തിരുവനന്തപുരത്ത് നിന്ന് യാത്ര ചെയ്ത് കോഴിക്കോട് എത്തുകയും ഭീതിയൊഴിയുന്ന സമയം വരെ രോഗനിവാരണത്തില്‍ പങ്കാളി ആകുകയും ചെയ്ത അവര്‍ മുഴുവന്‍ സമൂഹത്തിനും മാതൃകയാണെന്നും അനൂപ് കുമാര്‍ പറയുന്നു.

രാജ്യത്ത് വലിയ ദുരന്തം വിതച്ചേക്കുമായിരുന്ന നിപ വൈറസിന്റെ സാന്നിധ്യം വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയുകയും, പ്രതിരോധ നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരുടെ കൂട്ടത്തില്‍ സജീവമായി ഇടപെടുകയും ചെയ്ത വ്യക്തിയാണ് ഡോക്ടര്‍ അനൂപ് കുമാര്‍ എ.എസ്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയിലെ കുറിപ്പുകളിലൂടെ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറടക്കമുള്ളവരുടെ ഇടപെടലുകളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

‘ഒരു രാഷ്ട്രീയക്കാരിയും, ഭരണകര്‍ത്താവും എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശൈലജ ടീച്ചര്‍ എന്നാണ് ഡോ.അനൂപ്‌ കുമാര്‍ അഭിപ്രായപ്പെടുന്നത്. ഒരു ശക്തയായ ‘സേനാപതി’ നമുക്കുണ്ടായതില്‍ അഭിമാനം കൊള്ളുന്നു. ഈ ലോകം മുഴുവനും ആ ‘മഹദ് വ്യക്തി’യോട് കടപ്പെട്ടിരിക്കുന്നുവെന്നും തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു’. ‘ഉരുക്കുവനിത’ എന്നാണ് കെ കെ ശൈലജ ടീച്ചറെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ സരിത ശിവരാമനെയും അനൂപ് കുമാര്‍ അഭിനന്ദിച്ചു. നിപ സ്ഥിരീകരിച്ച ഉടന്‍ തിരുവനന്തപുരത്ത് നിന്ന് യാത്ര ചെയ്ത് കോഴിക്കോട് എത്തുകയും ഭീതിയൊഴിയുന്ന സമയം വരെ രോഗനിവാരണത്തില്‍ പങ്കാളി ആകുകയും ചെയ്ത അവര്‍ മുഴുവന്‍ സമൂഹത്തിനും മാതൃകയാണെന്നും അനൂപ് കുമാര്‍ പറയുന്നു. നഴ്സിംഗ് വിദ്യാര്‍ഥി അജന്യ തിങ്കളാഴ്ചയും മലപ്പുറം സ്വദേശി ഉബീഷ് വ്യാഴാഴ്ചയും ആശുപത്രി വിടും.

This post was last modified on June 11, 2018 10:34 am