X

സ്‌പൈസ് ജെറ്റ് എയര്‍ഹോസ്റ്റസുമാരെ വസ്ത്രമഴിച്ച് പരിശോധിച്ചതായി പരാതി

എയര്‍ലൈന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ഞങ്ങള്‍ കാബിന്‍ ക്രൂ ആണ്. അങ്ങനെയുള്ള ഞങ്ങളെ അപമാനിക്കുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നത് - ഒരു ജീവനക്കാരി പറഞ്ഞു.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് ജീവനക്കാരായ എയര്‍ഹോസ്റ്റസുമാരെ വസ്ത്രമഴിച്ച് പരിശോധിച്ചതായി പരാതി. ബാഗിലെ സാനിറ്ററി പാഡുകള്‍ പരിശോധിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായും എയര്‍ഹോസ്റ്റസുമാര്‍ പറയുന്നു. മൂന്ന് ദിവസം തുടര്‍ച്ചയായി ഇത്തരത്തില്‍ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയെന്നാണ് എയര്‍ ഹോസ്റ്റസുമാര്‍ പറയുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍ത്തവമുള്ള സമയത്ത് ജീവനക്കാരിയോട് സാനിറ്ററി പാഡ് അഴിച്ച് കാണിക്കാനും ആവശ്യപ്പെട്ടു. മുലയില്‍ പിടിച്ചമര്‍ത്തിയതായും ഒരു ജീവനക്കാരി പരാതി പറയുന്നു. എയര്‍ലൈന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ഞങ്ങള്‍ കാബിന്‍ ക്രൂ ആണ. അങ്ങനെയുള്ള ഞങ്ങളെ അപമാനിക്കുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നത് – ഒരു ജീവനക്കാരി പറഞ്ഞു. എയര്‍ ഹോസ്റ്റസുമാരുടെ പ്രതിഷേധം കാരണം കൊളംബോയിലേയ്ക്കുള്ള വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് പുറപുറപ്പെട്ടത്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പരാതി സംബന്ധിച്ച് പരിശോധന ന്ടത്താമെന്നാണ് ഗുരുഗ്രാമിലെ സ്‌പൈസ്‌ജെറ്റ് ആസ്ഥാനത്ത് നിന്ന് ജീവനക്കാരെ അറിയിച്ചിരിക്കുന്നത്.

ജീവനക്കാരുടെ പ്രതിഷേധത്തിന്‍റെ വീഡിയോ എന്‍ഡിടിവി പുറത്തുവിട്ടിട്ടുണ്ട്:

അതേസമയം ലോകത്തെല്ലായിടത്തമുള്ള സുരക്ഷ പരിശോധനയാണ് നടത്തിയത് എന്നാണ് സ്‌പൈസ് ജെറ്റ് പ്രസ്താവനയില്‍ നല്‍കുന്‌ന വിശദീകരണം. ഒരേ ലിംഗത്തില്‍ പെട്ട, പരിശീലനം ലഭിച്ച വ്യക്തികളാണ് ഇത്തരത്തില്‍ അടച്ചിട്ട മുറിക്കകത്ത് പരിശോധന നടത്തുകയെന്നും കമ്പനി വിശദീകരിക്കുന്നു. ചെറിയ തോതിലുള്ള മോഷണം സംബന്ധിച്ച് വിവരം കിട്ടിയതിനെ തുടര്‍ന്നാണ് മാര്‍ച്ച് 28നും 29നും ഇത്തരം പരിശോധന കര്‍ശനമായി നടത്തേണ്ടി വന്നതെന്നും സ്‌പൈസ് ജെറ്റ് പറയുന്നു. യാത്രക്കാര്‍ ഭക്ഷണത്തിനും മറ്റും നല്‍കുന്ന പണം മോഷ്ടിച്ചതായാണ് മാനേജ്‌മെന്റിന്റെ ആരോപണം.

This post was last modified on March 31, 2018 2:58 pm