X

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസ്: സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ഒരു ലക്ഷം രൂപയും രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്താണ് വിട്ടയച്ചത്. നേരത്തെ സുരേഷ് ഗോപിയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വ്യാജ അഡ്രെസ്സ് ഉപയോഗിച്ച് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ഇത്. ഒരു ലക്ഷം രൂപയും രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്താണ് വിട്ടയച്ചത്. നേരത്തെ സുരേഷ് ഗോപിയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കൃഷിയിടത്തില്‍ പോകാന്‍ വേണ്ടിയാണ് ഈ ഓഡി കാര്‍ വാങ്ങിയത് എന്നാണ് നേരത്തെ സുരേഷ് ഗോപി പറഞ്ഞത്.

അതേസമയം വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയിട്ടൊന്നും ഇല്ലെന്നാണ് സമാനമായ കേസ് നേരിടുന്ന അമല പോള്‍ പറയുന്നത്. കേസില്‍ നടി അമല പോളിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. സ്വന്തം പേരിലുള്ള ആഡംബരകാർ കേരളത്തിൽ റജിസ്റ്റർ ചെയ്യുമ്പോൾ ഒടുക്കേണ്ടിയിരുന്ന വൻതുകയുടെ നികുതി ഒഴിവാക്കാൻ, പുതുച്ചേരിയില്‍ റജിസ്റ്റർ ചെയ്യുകയായിരുന്നു അമല പോള്‍ എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. വ്യാജവിലാസം ഉണ്ടാക്കിയാണ് ഇതു ചെയ്തതെന്ന് കണ്ടെത്തി മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണു പൊലീസ് കേസെടുത്തത്. ജാമ്യം ലഭിക്കാത്ത വകുപ്പ് പ്രകാരമാണു കേസ്.

സമാനമായക്കേസില്‍ നടൻ ഫഹദ് ഫാസിലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം വിട്ടയച്ചിരുന്നു. വെട്ടിപ്പു നടത്തിയതു കണ്ടെത്തിയതിനെ തുടര്‍ന്നു കഴിഞ്ഞമാസം 17.68 ലക്ഷം രൂപ ഫഹദ് നികുതി അടച്ചിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

This post was last modified on January 15, 2018 3:25 pm

Related Post
Leave a Comment