X

ബിഹാറിലെ രാമനവമി അക്രമം: കേന്ദ്ര മന്ത്രി അശ്വിനി ചൗബേയുടെ മകനായ ബിജെപി നേതാവ് അറസ്റ്റില്‍

മാര്‍ച്ച് 17ന് പ്രകോപനപരമായ വര്‍ഗീയ മുദ്രാവാക്യങ്ങളുമായി ഭഗല്‍പൂര്‍ ടൗണില്‍ അരിജിത് നയിച്ച ജാഥ വര്‍ഗീയ സംഘര്‍ഷം അഴിച്ചുവിട്ടിരുന്നു. ഭഗല്‍പൂര്‍ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് സഖ്യകക്ഷിയായ ബിജെപിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കം രംഗത്തെത്തിയിരുന്നു.

ബിഹാറില്‍ രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചുവിട്ട അക്രമങ്ങളുമായി ബന്ധപ്പട്ട് കേന്ദ്ര മന്ത്രി അശ്വിനി ചൗബേയുടെ മകനായ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പുണ്ടായ ഭഗല്‍പൂരിലെ വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടാണ് അശ്വിനി ചൗബേയുടെ മകനായ അരിജിത് ശാശ്വത് (36) അറസ്റ്റിലായത്. പാറ്റ്‌നയില്‍ നിന്നാണ് അരിജിതിനെ അറസ്റ്റ് ചെയ്തത്. അരിജിതിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഭഗല്‍പൂര്‍ കോടതി തള്ളിയതിന് പിന്നാലെയാണ് രാത്രി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിക്ക് സമീപത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് 17ന് പ്രകോപനപരമായ വര്‍ഗീയ മുദ്രാവാക്യങ്ങളുമായി ഭഗല്‍പൂര്‍ ടൗണില്‍ അരിജിത് നയിച്ച ജാഥ വര്‍ഗീയ സംഘര്‍ഷം അഴിച്ചുവിട്ടിരുന്നു. ഭഗല്‍പൂര്‍ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് സഖ്യകക്ഷിയായ ബിജെപിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ അരിജിതിനെക്കുറിച്ച് തനിക്ക് അഭിമാനമാണ് ഉള്ളത് എന്നാണ് വര്‍ഗീയ കലാപത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് കേസെടുത്തപ്പോള്‍ അശ്വിനി ചൗബേ പറഞ്ഞത്.