X

നടനും മിമിക്രി താരവുമായ അബി അന്തരിച്ചു

ആമിന താത്ത എന്ന മിമിക്രി ഇമേജ് ആണ് അബിയെ പ്രശസ്തനാക്കിയത്

ചലച്ചിത്ര താരവും മിമിക്രി ആര്‍ടിസ്റ്റുമായിരുന്ന അബി(49) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

നടന്‍ ഷെയ്ന്‍ നിഗം അബിയുടെ മകനാണ്. മൂവാറ്റുപുഴ സ്വദേശിയായ അബി മുഹമ്മദ് അബി എന്ന പേരിലാണ് അറിയപ്പെട്ടത്. നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ എന്നിവരുമായി അടുത്ത ബന്ധമാണ് അബിയ്ക്കുണ്ടായിരുന്നത്. കലാഭവന്‍, ഹരിശ്രീ, കൊച്ചിന്‍ സാഗരിക എന്നീ മിമിക്രി ഗ്രൂപ്പുകളിലൂടെയാണ് അബി അറിയപ്പെട്ടത്. ആമിന താത്ത എന്ന മിമിക്രി ഇമേജ് ആണ് അബിയെ പ്രശസ്തനാക്കിയത്. നിരവധി മിമിക്രി കാസറ്റുകളില്‍ അബിയുടെ ശബ്ദം ആമിന താത്തയായി നാം കേട്ടിട്ടുണ്ട്.

നയം വ്യക്തമാക്കുന്നു ആയിരുന്നു ആദ്യ സിനിമ. അമ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏതാനും ചിത്രങ്ങളില്‍ നായക വേഷവും കൈകാര്യം ചെയ്തു.

This post was last modified on November 30, 2017 10:58 am