X

അട്ടപ്പാടിയില്‍ ബാലികയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് 12 പേര്‍; പ്രധാന പ്രതിക്കായി തിരച്ചില്‍

അയല്‍വാസിയായ സ്ത്രീയാണ് ഉല്‍സവത്തിന് കൊണ്ട് പോകാനെന്ന പേരില്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയത്

പന്ത്രണ്ട് വയസുകാരിയായ ബാലികയെ ബലാത്സംഗം ചെയ്തതിന് ഇടനിലക്കാരിയായ സ്ത്രീയെ ഉള്‍പ്പെടെയാണ് ഷോളയാര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. അതേസമയം കേസിലെ പ്രധാന പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

അയല്‍വാസിയായ സ്ത്രീയാണ് ഉല്‍സവത്തിന് കൊണ്ട് പോകാനെന്ന പേരില്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയത്. 22ന് അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അട്ടപ്പാടിയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. അഞ്ച് ദിവസമാണ് വിവിധ സ്ഥലങ്ങളിലായി നിരവധി പേര്‍ കുട്ടിയെ പീഡിപ്പിച്ചെന്ന് പോലീസ് കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയ ദിവസം വൈകിട്ട് തന്നെ ഈ സ്ത്രീയുള്‍പ്പെടെ പന്ത്രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച സ്ത്രീ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും അരകിലോമീറ്ററോളം മാറി താമസിക്കുന്ന തമിഴ്‌നാട്ടില്‍ നിന്ന് കുടിയേറിയ കുടുംബത്തില്‍ നിന്നുള്ളതാണ്. ഇരുപതുകാരിയായ ഇവര്‍ ഇതിനു മുമ്പ് മറ്റൊരു പെണ്‍കുട്ടിയേയും സമാനരീതിയില്‍ കൊണ്ടു പോയിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇവരെ ഊരില്‍ നിന്നും പുറത്താക്കാനാണ് ഊരുക്കൂട്ടത്തിന്റെ തീരുമാനം.

പ്രതികളില്‍ ഭൂരിഭാഗവും ആദിവാസി യുവാക്കളാണ്. ഈ സ്ത്രീയും മധ്യവയസ്‌കനായ പുരുഷനുമാണ് കുട്ടിയെ ആളുകള്‍ക്ക് എത്തിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ പരിശോധനക്ക് ശേഷം പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

This post was last modified on May 25, 2018 11:35 am

Related Post
Leave a Comment