കോഴിക്കോട് കക്കാടം പൊയില്‍ കരിമ്പു കൊളനിക്ക് സമീപം ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് വെറ്റിലപ്പാറ പന്യമല സ്വദേശി ഹരിദാസ്(30) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ പ്രദേശവാസികള്‍ മൃതദേഹം കണ്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
രക്തം വാര്‍ന്നൊലിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കക്കാടം പൊയിലെ ബന്ധു വീട്ടില്‍ എത്തിയതാണ് ഇയാള്‍. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
This post was last modified on May 19, 2019 4:23 pm
Leave a Comment