X

ആലുവ കൂട്ടക്കൊലക്കേസ്: ആന്റണിയെ തൂക്കിക്കൊല്ലേണ്ടെന്ന് സുപ്രിംകോടതി

അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ വധശിക്ഷയാണ് ഇളവ് ചെയ്തത്‌

ആലുവ കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രിംകോടതി ജീവപര്യന്തമാക്കി ചുരുക്കി. 2001 ജനുവരിയില്‍ ആലുവയിലെ ഒരു കുടുംബത്തിലെ ആറ് പേരെ ആന്റണി ഒറ്റയ്ക്ക് കൊലപ്പെടുത്തിയതാണ് കേസ്.

2001 ജനുവരി ആറിനാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍, ഭാര്യ ബേബി, മക്കളായ ജെയ്‌മോന്‍, ദിവ്യ അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി, സഹോദരി കൊച്ചുറാണി എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

ലോക്കല്‍ പോലീസ് മുതല്‍ സിബിഐ വരെ അന്വേഷണം നടത്തിയ കേസില്‍ എറണാകുളം സിബിഐ സ്‌പെഷ്യല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. ഹൈക്കോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തു. ഈ വിധിയാണ് സുപ്രിംകോടതി ജീവപര്യന്തമായി ചുരുക്കിയത്.

This post was last modified on December 12, 2018 12:09 pm