X

ഉത്തരക്കടലാസ് ചിതലരിച്ചു; പരീക്ഷ വീണ്ടും നടത്താനൊരുങ്ങി പി എസ് സി

ഒന്നര വര്‍ഷം മുമ്പ് നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ചിതലരിച്ചത്.

ഉത്തരക്കടലാസ് ചിതലരിച്ചതിനെ തുടര്‍ന്ന് രണ്ട് പരീക്ഷകള്‍ വീണ്ടും നടത്താന്‍ പി എസ് സി തീരുമാനിച്ചു. എക്‌സൈസ് വകുപ്പിലെ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലാണ് പരീക്ഷ.

ഒന്നര വര്‍ഷം മുമ്പ് നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ചിതലരിച്ചത്. പി എസ് സി ആസ്ഥാനത്തെ ഭിത്തിയിലെ നനവ് മൂലമാണ് ചിതലരിച്ചത്. പുതിയ തിയതി പിന്നീട് തീരുമാനിക്കും.

read more:തിരുവനന്തപുരം നഗരമധ്യത്തില്‍ വന്‍ തീപിടിത്തം; വ്യാപാര സ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു

Related Post
Leave a Comment