X

ലക്ഷ്മിയെയും അപായപ്പെടുത്തുമെന്ന് ഭയന്നുവെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍

സാമ്പത്തിക താല്‍പ്പര്യമാണ് പാലക്കാട്ടെ പൂന്തോട്ടത്തിലെ ജീവനക്കാരിയായ ലതയ്ക്കും പ്രകാശന്‍ തമ്പിയ്ക്കും വിഷ്ണുവിനും ഉണ്ടായിരുന്നത്.

സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെയും പൂന്തോട്ടത്തിലെ സ്ത്രീ ലത കൊലപ്പെടുത്തുമെന്ന് തനിക്ക് സംശയമുണ്ടായിരുന്നതായിരുന്നതായി ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയതായും ഉണ്ണി പറഞ്ഞു. ബാലുവിന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറയുമായി പ്രകാശന്‍ തമ്പി തന്റെ ഫോണ്‍ ബന്ധിപ്പിച്ചിരുന്നു.

സാമ്പത്തിക താല്‍പ്പര്യമാണ് പാലക്കാട്ടെ പൂന്തോട്ടത്തിലെ ജീവനക്കാരിയായ ലതയ്ക്കും പ്രകാശന്‍ തമ്പിയ്ക്കും വിഷ്ണുവിനും ഉണ്ടായിരുന്നത്. ബാലഭാസ്‌കറിന്റെ മരണ ശേഷം പൂജപ്പുരയിലെ വീട്ടില്‍ ഈ സ്ത്രീ വന്നതിനെ താന്‍ എതിര്‍ത്തിരുന്നുവെന്നും ഉണ്ണി വ്യക്തമാക്കി. ലക്ഷ്മിയെ ശുശ്രീക്കാന്‍ എന്നാണ് അന്ന് അവര്‍ കാരണം പറഞ്ഞത്. ഇതിന് വീട്ടില്‍ ആവശ്യത്തിന് ആളുണ്ടെന്ന് താന്‍ ചൂണ്ടിക്കാട്ടുകയും ലക്ഷ്മിയ്ക്ക് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതോടെയാണ് അവര്‍ ഇവിടേക്ക് വരാതായത്. പോലീസിനോട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉണ്ണി അറിയിച്ചു.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ലതയും ഭര്‍ത്താവും പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നും ഉണ്ണി ദേശാഭിമാനിയോട് പറഞ്ഞു.

read more:കവി ആയതുകൊണ്ട് യേശു ക്രിസ്തു ആകണോ? അയാൾ സ്വന്തം വീട്ടിൽ നിന്നും പടിയിറക്കപ്പെട്ട ഒരാളായിരുന്നു

This post was last modified on June 7, 2019 9:43 am

Related Post
Leave a Comment