കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ വേണ്ടിവന്നാല്‍ ഇടപെടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. കോട്ടയത്ത് പാളിച്ചയുണ്ടാകാന്‍ അനുവദിക്കില്ലെന്നും ബെന്നി ഡല്‍ഹിയില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിലെ നീക്കങ്ങള്‍ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും ബെന്നി വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് തോമസ് ചാഴിക്കാടനെ നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഇതോടെ പാര്‍ട്ടിയിലെ പൊട്ടിത്തെറി മറനീക്കി പുറത്തുവരികയും ചെയ്തു. കെഎം മാണി നീതികേട് കാട്ടിയെന്നായിരുന്നു പി ജെ ജോസഫിന്റെ പ്രതികരണം. ഇനിയുള്ള കാര്യങ്ങള്‍ യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും ജോസഫ് വ്യക്തമാക്കി. ഡല്‍ഹിയിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയ ശേഷമായിരിക്കും മറ്റ് ചര്‍ച്ചകള്‍.
അതേസമയം ഇന്ന് ചേരാനിരുന്ന കോട്ടയം ഡിസിസി യോഗം മാറ്റിവച്ചു. കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് യോഗം മാറ്റിവച്ചത്.
Leave a Comment