സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭ കോണ്‍ഗ്രസിനോട് അടുക്കുന്നുവെന്ന് വാര്‍ത്ത. നിവൃത്തിയില്ലെങ്കില്‍ എന്‍ഡിഎയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് ജാനു ഏഷ്യാനെറ്റ് ന്യൂസിനോടാണ് വെളിപ്പെടുത്തിയത്.
എന്‍ഡിഎയുടെ ഭാഗമായാല്‍ ദേശീയ പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ കമ്മിഷനില്‍ അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ഏതെങ്കിലും ബോര്‍ഡില്‍ അംഗത്വം നല്‍കുമെന്നായിരുന്നു ജാനുവിന് എന്‍ഡിഎ നല്‍കിയ വാഗ്ദാനം. കേരളത്തില്‍ പട്ടിക വര്‍ഗ്ഗ മേഖല അനുവദിക്കണമെന്ന ആവശ്യവും ജാനു ഉന്നയിച്ചിരുന്നു. വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് ജാനുവും കൂട്ടരും മുന്നണി വിടാന്‍ തീരുമാനിച്ചത്. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപിഎയുടെയും യുഡിഎഫിന്റെയും ഭാഗമാകാനാണ് നീക്കമെന്നും ഏഷ്യാനെറ്റിന്റെ വാര്‍ത്തയില്‍ പറയുന്നു.
കോണ്‍ഗ്രസ് ദേശീയ തലത്തിലാണ് സഖ്യ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുന്നത്. ബിഡിജെഎസിന്റെ അതൃപ്തിക്ക് പിന്നാലെ ജെആര്‍എസും പുറത്തുപോയാല്‍ അത് എന്‍ഡിഎയ്ക്ക് കടുത്ത തിരിച്ചടിയാകും. മുന്നണി ബന്ധം ശക്തിപ്പെടുത്തണമെന്ന് അമിത് ഷാ കേരളത്തിലെത്തി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഇത്.
This post was last modified on July 7, 2018 2:52 pm
Leave a Comment