X

ലോക്‌സഭയില്‍ പൗരത്വ ബില്‍ പാസാക്കി: മുസ്ലിങ്ങളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് ഇനി പൗരത്വം

പൗരത്വ ബില്ലിന്റെ ഭാരം അസാമിനെ മാത്രമായി ബാധിക്കില്ലെന്നും രാജ്യം മുഴുവന്‍ അത് ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി

ലോക്‌സഭയില്‍ പൗരത്വ ബില്‍ പാസാക്കി. ഇതനുസരിച്ച് ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം അല്ലാത്ത പൗരന്മാര്‍ക്ക് ഇന്ത്യയില്‍ പൗരത്വം ലഭിക്കും.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ആണ് ബില്‍ അവതരിപ്പിച്ചത്. ചര്‍ച്ചയ്ക്ക് ശേഷമാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയ മുസ്ലിം അല്ലാത്ത പൗരന്മാര്‍ക്കാണ് പൗരത്വം ലഭിക്കുക. ബില്‍ ചര്‍ച്ച ചെയ്തപ്പോള്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ഇറങ്ങിപ്പോയി. അതേസമയം ഈ ബില്‍ ആസാമിലെ സംസ്‌കാരത്തെയും ഭാഷയെയും ആചാരങ്ങളെയും യാതൊരു വിധത്തിലും ബാധിക്കില്ലെന്നാണ് ചര്‍ച്ചയില്‍ രാജ്‌നാഥ് സിംഗ് പറഞ്ഞത്. പൗരത്വ ബില്ലിന്റെ ഭാരം അസാമിനെ മാത്രമായി ബാധിക്കില്ലെന്നും രാജ്യം മുഴുവന്‍ അത് ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

അനധികൃത കുടിയേറ്റം മൂലം കിഴക്കന്‍ ഇന്ത്യയുടെ ജനസംഖ്യയില്‍ മാറ്റം വരുന്നതായി ബിജെപി നേതാവ് മീനാക്ഷീ ലേഖി അറിയിച്ചു. അസാമിന്റെ താല്‍പര്യങ്ങളെ സംരക്ഷിച്ച് മാത്രം നടപ്പാക്കുന്ന ബില്‍ ഒരു മത വിഭാഗത്തിനെയും ലക്ഷ്യമിട്ടുള്ളതല്ലെന്നും ഏകപക്ഷീയമല്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

This post was last modified on January 8, 2019 6:37 pm