X

സികെ പത്മനാഭന്റെ നിരാഹാരം എട്ടാം ദിവസത്തിലേക്ക്: ആരോഗ്യസ്ഥിതി മോശമാകുന്നു

പത്മനാഭനെ ആശുപത്രിയിലേക്ക് മാറ്റിയാല്‍ ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സമരം ഏറ്റെടുക്കും

ശബരിമല വിഷയത്തില്‍ ബിജെപി പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാര സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. ഇതിനിടെ എട്ട് ദിവസമായി സമരം നയിക്കുന്ന ബിജെപി നിര്‍വാഹകസമിതി അംഗം സി കെ പത്മനാഭന്റെ ആരോഗ്യ സ്ഥിതി മോശമായി വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

പത്മനാഭനെ ആശുപത്രിയിലേക്ക് മാറ്റിയാല്‍ ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സമരം ഏറ്റെടുക്കും. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. സമരം ആരംഭിച്ച എഎന്‍ രാധാകൃഷ്ണന്റെ നില മോശമായതിനെ തുടര്‍ന്നാണ് സികെ പത്മനാഭന്‍ സമരം ആരംഭിച്ചത്. ഡിസംബര്‍ മൂന്നിനാണ് സമരം ആരംഭിച്ചത്.

 

This post was last modified on December 17, 2018 9:43 am

Related Post
Leave a Comment