X

മൂന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇന്ന് അധികാരത്തിലേക്ക്; ചടങ്ങ് പ്രതിപക്ഷത്തിന്റെ ശക്തി പ്രകടനമാവും

കോൺഗ്രസ്‌ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കൾ എന്നിവർ പങ്കെടുക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമാവും.

ഉജ്ജ്വല വിജയത്തിന് പിറകെ, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുണ്ടായ അനിശ്ചിതത്വത്തിനും ഒടുവിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ മുഖ്യമന്ത്രിമാർ ഇന്ന് അധികാരമേൽക്കും. കോൺഗ്രസ്‌ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവർ പങ്കെടുക്കുന്ന സത്യപ്രതിജ്ഞ ചടങ്ങുകൾ പ്രതിപക്ഷ കക്ഷികളുടെ ശക്തിപ്രകടനത്തിനും കുടി വേദി ആകുമെന്നാണ് റിപ്പോർട്ടുകൾ.

പരിചയ സമ്പന്നതയിക്ക് മുൻതൂക്കം നൽകി രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ടിനെയും മധ്യപ്രദേശിൽ കമൽനാഥിനെയുമാണ് പാർട്ടി മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. രാജസ്ഥാനിൽ അറുപത്തിയേഴുകാരനായ അശോക് ഗെലോട്ടിന് മുഖ്യമന്ത്രി കസേരയിൽ ഇത് മൂന്നാമൂഴമാണ്. ജയ്‌പ്പൂരിലെ ചരിത്രപ്രസിദ്ധമായ ആൽബർട്ട് ഹാളി നടക്കുന്ന ചടങ്ങിൽ ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റും രാവിലെ പത്തിന് അധികാരമേൽക്കും.

എന്നാൽ, 15 വർഷത്തെ ബിജെപിയുടെ തേരോട്ടം അവസാനിപ്പിച്ച് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയ മധ്യപ്രദേശിൽ ഉച്ചയ്ക്ക് ഒന്നേകാലിനാണ് കമൽ നാഥിന്റെ സത്യ പ്രതിജ്ഞ. ഭോപ്പാലിലെ ജാമ്പുരി മൈതാനത്താണ്ചടങ്ങുകൾ. ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗൽ വൈകിട്ട് 5 നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

ഛത്തിസ്ഗഢിലെ പ്രമുഖ ഒബിസി നേതാവും പിസിസി അധ്യക്ഷനുമായ ബാഗൽ മധ്യപ്രദേശിലെ ദിഗ്‌വിജയ് സിങ്‌ സർക്കാരിലും വിഭജനത്തിനു ശേഷം ഛത്തീസ്ഗഡിൽ ആദ്യമായി അധികാരത്തിൽ എത്തിയ അജിത് ജോഗി മന്ത്രി സഭയിലും അംഗമായിരുന്നു. റായ്പ്പൂരിലെ സയൻസ് കോളജ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നിശ്ചയിച്ചിരിക്കന്നത്.

ബിഎസിപി നേതാവ് മായാവതി, സമാജ് വാജി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു തുടങ്ങി പ്രതിപക്ഷ കക്ഷി നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങുകളിൽ പങ്കെടുക്കും. എന്നാൽ മമതാ ബാനർജി ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകള്‍.

രാഹുലിന്റെ പ്രധാനമന്ത്രി പദം; സ്റ്റാലിനോട് വിയോജിച്ച് ഇതര പ്രതിപക്ഷ നേതാക്കൾ

രാഹുല്‍ ഗാന്ധിയുടെ ഒരു വര്‍ഷം; കോണ്‍ഗ്രസിന്റേയും

This post was last modified on December 17, 2018 9:55 am